ഹൈദരാബാദ്: തെലുങ്കാനയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥനാർഥി ഇ. മഹാദേവപ്പ (45) ജീവനൊടുക്കി.
മക്താൽ മുനിസിപ്പിലാറ്റിയിലെ സ്ഥാനാർഥിയായ ഇദ്ദേഹത്തെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കോൺഗ്രസിന്റെ ഭീഷണി മൂലമാണ് മഹാദേവപ്പ ജീവനൊടുക്കിയതെന്നു ബിജെപി ആരോപിച്ചു. തെലുങ്കാന ഡിജിപി ഓഫീസിലേക്കു ബിജെപി പ്രതിഷേധ മാർച്ച് നടത്തി.